ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..
അമ്പിളി എന്ന സിനിമയിലെ ഏറെ പോപ്പുലറായ ആരാധികേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവന ശ്രിയ എന്ന കൊച്ചുവാനമ്പാടിയുടെ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. പേടിയോ ടെൻഷനോ ഇല്ലാതെ കൂളായി ഇരുന്നു കൊണ്ട് ഈ ഗാനം എത്ര സുന്ദരമായാണ് ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ കാണാം.
ജന്മസിദ്ധമായി പാട്ട് പാടാൻ കഴിവ് ലഭിച്ച ദേവന ശ്രിയ മോളെ പോലെയുള്ള കൊച്ചു കലാപ്രതിഭകൾ തീർച്ചയായും ഭാവി വാഗ്ദാനമാണ്. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയും നന്നായി പാടാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ശ്രീരാഗമോ എന്ന ഗാനം പാടി ഇതിന് മുൻപും ദേവന ശ്രിയ നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.
Comments
Post a Comment