ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കുവാന്‍ മാര്‍ച്ച് 24ന് പ്രാധാന മന്ത്രി രാജ്യ വ്യാപകമായ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ലോക്ക്ഡൗണിനൊപ്പം ബ്രേക് ദ ചെയിന്‍ ക്യമ്പയിനുമായ് കേരള ഗവണ്‍മെന്‍റും മുമ്പോട്ട് വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബ്രേക് ദ ചെയ്നില്‍ പങ്കാളികളായ് തനിച്ചല്ല കൂടെയുണ്ട് എന്ന സന്ദേശവുമായിട്ടാണ് ഹൃദയ രാഗം ഫെയ്സ്ബുക്ക് പേജ് ലൈവ് സംഗീത പ്രോഗ്രാം തുടങ്ങിയത്.
ലോക്ക്ഡൗണ്‍ കാലത്ത് 100 ദിനം തുടര്‍ച്ചയായ് ലൈവ് പ്രോഗ്രാം നടത്തി ഹൃദയരാഗം ശാന്തഗീതം വാര്‍ത്തയിലിടം നേടി. കേരളത്തിനകത്തും പുറത്തും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുമുള്ള സാധാരണക്കാരായ ഗായകരും ചലച്ചിത്ര പിന്നണി ഗായകരുമടക്കം നിരവധി പേര്‍ ഈ സംഗീത പ്രോഗ്രാമില്‍ പങ്കാളികളായ്.
പാലക്കാട് കല്‍പ്പാത്തി കണ്ണകി നാടന്‍പാട്ട് കൂട്ടമാണ് 100ാമത്തെ ലൈവില്‍ സംഗീതവുമായ് എത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തിനായ് പ്രവര്‍ത്തിക്കുന്ന ഗായക സംഘത്തെ ലൈവിലെത്തിക്കുക വഴി 100മത്തെ ലൈവിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കാളികളായ് മാറി..
Comments
Post a Comment