ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും
സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ യുവഗായകനാണ് ലിബിൻ സ്കറിയ. നിരവധി മനോഹര ഗാനങ്ങൾ ആ മാസ്മരിക ശബ്ദത്തിലൂടെ ഇതിനോടകം നമ്മളെല്ലാം കേട്ട് കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ ഈ അനുഗ്രഹീത ഗായകൻ്റെ സ്വരമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും.
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ വാതിക്കൽ വെള്ളരിപ്രാവ് എന്ന ഗാനം ലിബിൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. മ്യൂസിക്കൽ മാനിയ എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. അതിമനോഹരമായി ലിബിൻ ഈ ഗാനം പാടുന്നത് കേട്ടാൽ ആരും ലയിച്ചിരുന്നു പോകും.
Comments
Post a Comment