കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും.. സുന്ദരമായ ആലാപനവുമായി സജേഷ് പരമേശ്വരൻ.

കാലമെത്ര കഴിഞ്ഞാലും ഇതുപോലെയുള്ള അനശ്വര ഗാനങ്ങൾ എന്നും പുതുമയാടെ നിലനിൽക്കും. പഴയകാല അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു ഫീലാണ്. അനുഗ്രഹീത ഗായനായ ശ്രീ.സജേഷ് പരമേശ്വരൻ്റെ ശബ്ദമാധുരിയിൽ ഈ നിത്യഹരിത ഗാനം നമുക്ക് ആസ്വദിക്കാം. സംഗീത ലോകം ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്. നല്ല അവസരങ്ങൾ നൽകി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം.

ശ്രീ.ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അനുബന്ധം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനമാണ് ശ്രീ.സജേഷ് പരമേശ്വരൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നത്. ഒരുപാട് സുന്ദര ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ശ്രീ.ബിച്ചു തിരുമലയുടെ വരികൾക്ക് പ്രതിഭാശാലിയായ സംഗീത സംവിധായകൻ ശ്യാം സാറായിരുന്നു സംഗീതം പകർന്നത്. സജേഷിൻ്റെ മനോഹരമായ ശബ്ദത്തിൽ ഈ ഗാനം നമുക്ക് ആസ്വദിക്കാം.

Comments

Popular posts from this blog

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ