താരകപ്പെണ്ണാളെ.. നാടൻപാട്ട് പാടുന്നുണ്ടെങ്കിൽ ദാ ഇതുപോലെ പാടണം.. ഈ മിടുക്കൻ ഒരു രക്ഷയില്ല
പാലക്കാട് ജില്ലയിൽ നിന്നും കലയുടെ സംഗമ വേദിയായ കോമഡി ഉത്സവത്തിൽ വന്ന് പാട്ട് പാടി അദ്ഭുതപ്പെടുത്തിയ കൊച്ചു ഗായകൻ ശരത് മോൻ്റെ പെർഫോമൻസ് ഇതാ വീണ്ടും പ്രിയപ്പെട്ട സംഗീതാസ്വാദകർക്കായി സമർപ്പിക്കുന്നു. താരകപ്പെണ്ണാളെ എന്ന ഗാനം ഈ മിടുക്കൻ ഗംഭീരമായി തന്നെ ആലപിച്ചിരിക്കുന്നു. ഒരു നിമിഷം എല്ലാം മറന്ന് നമ്മൾ ഈ പാട്ടിൽ ലയിച്ചിരുന്നു പോകും.
ശരത് മോൻ്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണി മണ്ണാർക്കാട് എന്ന കലാസ്നേഹിയുടെ പ്രോത്സാഹനമാണ് ശരത് മോനെ കൂടുതൽ ആസ്വാകരിലേക്ക് എത്തിച്ചത്.
നാടൻപ്പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുകയും അനായാസമായി പാടുകയും ചെയ്യുന്ന ഈ കൊച്ചു കലാകാരന് എല്ലാവിധ നന്മകളും നേരുന്നു. 2018 ൽ ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ ശരത് മോൻ പങ്കെടുത്ത ആ മനോഹരമായ പെർഫോമൻസ് ഇതാ ഒരിക്കൽ കൂടി നിങ്ങൾക്കായി. യൂട്യൂബിൽ തരംഗമായ ഈ വീഡിയോക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Comments
Post a Comment