വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. ലിബിൻ്റെ മനോഹരമായ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം
പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ആസ്വദിക്കാം. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദക ലക്ഷങ്ങളുടെ മനം കവർന്ന ഈ കലാകാരൻ്റെ ആലാപനത്തെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല.
എക്കാലവും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം ലിബിൻ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. കേട്ട് തുടങ്ങിയാൽ പാട്ട് കഴിയുന്നത് വരെ ശരിക്കും നമ്മൾ ഈ ആലാപനത്തിൽ ആസ്വദിച്ചിരുന്നു പോകും. ആരുടെയും മനം കവരുന്ന മനോഹരമായ ശബ്ദവും ഫീലും ലിബിനെ വേറിട്ട് നിർത്തുന്നു. സംഗീത രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ ലിബിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Comments
Post a Comment