എത്രപൂക്കാലമിനി.. അച്ഛനും മക്കളും ചേർന്ന് മനോഹരമായി പാടിയപ്പോൾ.. ഒരു രക്ഷയില്ല
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ താമസിക്കുന്ന രവീന്ദ്രനും മക്കളായ അനാമികയും വൈഗയും ചേർന്ന് ആലപിച്ച ഒരു അതിമനോഹര ഗാനം എല്ലാ സംഗീത പ്രേമികൾക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. എത്ര പൂക്കാലമിനി എന്ന് തുടങ്ങുന്ന ഈ ഗാനം മൂന്ന് പേരും ഗംഭീരമായി തന്നെ പാടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ഈ അച്ഛനെയും മക്കളെയും പ്രോത്സാഹിപ്പിക്കാം.
ഒരു കുടുംബത്തിൽ അച്ഛനെ പോലെ തന്നെ പാടാനുള്ള കഴിവ് മക്കൾക്കും ലഭിക്കുക എന്ന് പറഞ്ഞാൽ അതില്പരം ഭാഗ്യം വേറെ എന്ത് വേണം. ഈ സംഗീത കുടുംബത്തെ നല്ല മനസ്സുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇവരുടെ പാട്ട് വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏവർക്കും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഇതുപോലെയുള്ള ഗാനങ്ങൾ പാടി ഈ അച്ഛനും മക്കളും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
Comments
Post a Comment