ശ്യാമാംബരം.. ടോപ് സിംഗർ താരം ആദിത്യൻ്റെ മനോഹരമായ ആലാപനത്തിൽ
സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ പുറത്ത് വന്ന അർത്ഥം എന്ന സിനിമയിൽ ദാസേട്ടൻ ആലപിച്ച ശ്യാമാംബരം നീളെ എന്ന് തുടങ്ങുന്ന ഗാനം കൊച്ചു മിടുക്കൻ ആദിത്യൻ്റെ സുന്ദര ശബ്ദത്തിൽ ആസ്വദിക്കാം. ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിലായിരുന്നു ആദിത്യൻ ഈ ഗാനം പാടിയത്. മോൻ്റെ ശബ്ദവും ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോകും.
നിരവധി മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതിയ പ്രിയ ഗാനരചയിതാവ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനരചനയ്ക്ക് അതുല്യ സംഗീത സംവിധായകനായ ജോൺസൻ മാസ്റ്ററായിരുന്നു ഈ പാട്ടിന് സംഗീതം നൽകിയത്. ആദിത്യൻ അതിമനോഹരമായി തന്നെ പാടിയിരിക്കുന്നു. യൂട്യൂബിൽ ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞ ആദിത്യൻ്റെ ഈ പഴയ പെർഫോമൻസ് ഒരിക്കൽ കൂടി ആസ്വദിക്കാം.
Comments
Post a Comment