സുഖമോ ദേവി.. എന്താ ശബ്ദം.. ഒരു രക്ഷയില്ല.. അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ്റെ ആലാപനത്തിൽ
വർഷങ്ങളായി വേദികളിൽ മനോഹര ഗാനങ്ങൾ പാടി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകനാണ് ശ്രീ.പ്രകാശ് പുത്തൂർ. അദ്ദേഹത്തിൻ്റെ സുന്ദരമായ ശബ്ദത്തിൽ ഇതാ ദാസേട്ടൻ്റെ ഒരു ഗാനം നമുക്ക് ആസ്വദിക്കാം. സുഖമോ ദേവി എന്ന് തുടങ്ങുന്ന ഗാനം പ്രകാശേട്ടൻ പാടുന്നത് കേട്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും.
പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ ഗായകനായ പ്രകാശേട്ടൻ്റെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹം ഒരു വേദിയിൽ പാടിയ ശ്രീരാഗമോ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന നല്ല മെലഡികൾ പ്രകാശേട്ടൻ എത്ര അനായാസമായാണ് പാടുന്നത്. ആ സ്വരമാധുരിയും ആലാപനവും അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നതിൽ സംശയമില്ല.
Comments
Post a Comment