ചേച്ചിയെ പോലെ അനിയനും പാട്ടിൽ പുലി തന്നെ.. ശ്രേയ ജയദീപിൻ്റെ കുഞ്ഞനുജൻ സൗരവ് പാടിയ ഗാനം

മധുര ശബ്ദത്താൽ മനം കവരുന്ന ഗാനങ്ങളിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഇഷ്ട ഗായികയായി മാറിയ കൊച്ചു താരമാണ് നമ്മുടെ ശ്രേയ ജയദീപ്. കുഞ്ഞ് പ്രായത്തിൽ തന്നെ പാട്ടിൻ്റെ ലോകത്തേയ്ക്ക് കടന്നു വന്ന ശ്രേയക്കുട്ടിയുടെ ഗാനങ്ങൾ ഓരോ സംഗീത പ്രേമിയും സന്തോഷത്തോടെ നെഞ്ചിലേറ്റി. ആൽബങ്ങളിലും സിനിമകളിലും എത്ര സുന്ദരമായ ഹിറ്റ് ഗാനങ്ങളാണ് ശ്രേയ പാടിയത്.

ചേച്ചിയെ പോലെ അനിയനായ സൗരവും സംഗീതത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നു. ശ്രേയക്കുട്ടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുഞ്ഞനിയൻ്റെ ഗാനം കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ നേടുകയുണ്ടായി. അന്വേഷണം എന്ന സിനിമയിൽ സൂരജ് സന്തോഷ് പാടിയ ഇളം പൂവേ എന്ന ഗാനമാണ് സൗരവ് മനോഹരമായി പാടുന്നത്. ജോ പോളിൻ്റെ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനം.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ